വിശുദ്ധ പത്രോസിന്‍റെ സിംഹാസനത്തിൽ ലിയോ പതിനാലാമൻ പാപ്പ; പാലിയവും മുക്കുവന്‍റെ മോതിരവും ഏറ്റുവാങ്ങി
വത്തിക്കാന്‍ സിറ്റി: ലക്ഷകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണം നടന്നു. വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ പ്രാർത്ഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്‌തതിനുശേഷമാണ് പാപ്പ പ്രദക്ഷിണമായി ബലിവേദിയിലെത്തിയത്. ...