2019 ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച അസാധാരണ പ്രേഷിത മാസത്തിന്റെ ചുവടുപിടിച്ച് കെസിബിസി 2020 പ്രേഷിത വർഷമായി ആചരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് തിരുവന്തപുരം അതിരൂപതയിൽ ജോലിചെയ്യുന്ന സമർപ്പിതർ- സന്യസ്തർക്കായി ഫെബ്രുവരി 2ആം തിയതി പാളയം ദൈവാലയാങ്കണത്തിൽ വച്ച് ഏകദിന സെമിനാർ സംഘടിപ്പിച്ചത്. സഭ പ്രേഷിത യാണെന്നും തിരുവനന്തപുരം രൂപതയിൽ പ്രേഷിതപ്രവർത്തനം നടത്തുന്ന സമർപ്പിതർ ഈ വിളി എങ്ങനെ നിർവഹിക്കണമെന്നും സെമിനാർ ചർച്ച ചെയ്തു. അജപാലന ശുശ്രൂഷ ഡയറക്ടർ ഫാദർ ലോറൻസ് ക്‌ളാസ് ക്ലാസുകൾ നയിച്ചു. വെരി. റവ. മോൺസിഞ്ഞോർ നിക്കോളാസ് ടി. സന്നിഹിതനായിരുന്നു. സന്യസ്തരും വൈദികരും ഉൾപ്പെടെ 179 പേർ പങ്കെടുത്തു.