TPR നിരക്കിന്റെ അടിസ്ഥാനത്തിൽ A, B, C, D എന്നിങ്ങനെ ക്യാറ്റഗറി തിരിച്ചാണ് നിയന്ത്രങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
TPR 5% വരെ ഉള്ള സ്ഥലങ്ങളൾ A ക്യാറ്റഗറിയിൽ ആണ് ഉൾപ്പെടുന്നത്. A ക്യാറ്റഗറിയിൽ എല്ലാ കടകൾക്കും എല്ലാ ദിവസവും പ്രവർത്തിക്കാൻ അനുമതി ഒപ്പം പ്രവർത്തന സമയം 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാം. TPR 10% വരെ നിലനിൽക്കുന്ന സ്ഥലങ്ങൾ B ക്യാറ്റഗറിയിൽ ഉൾപ്പെടുന്നു ഇവിടെങ്ങളിൽ ആവിശ്യ വസ്തുക്കൾ വിൽക്കുന്ന എല്ലാ കടകൾക്കും എല്ലാ ദിവസവും പ്രാവർത്തിക്കാം. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം. പ്രവർത്തന സമയത്തിനു വ്യത്യാസമില്ല. TPR 15% വരെ നിലനിൽക്കുന്ന സ്ഥലങ്ങൾ C ക്യാറ്റഗറിൽ ഉൾപ്പെടുന്നു. ഇവിടെങ്ങളിൽ ആവിശ്യ വസ്തുക്കൾ വിൽക്കുന്ന എല്ലാ കടകൾക്കും എല്ലാ ദിവസവും പ്രാവർത്തിക്കാം. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം. പ്രവർത്തന സമയത്തിനു വ്യത്യാസമില്ല. TPR 15% നു മുകളിൽ നിലനിൽക്കുന്ന അഥവ അതീവ കോവിഡ് ബാധിത സ്ഥലങ്ങൾ D ക്യാറ്റഗറിയിൽ ഉൾപ്പെടുന്നു. ഇവിടെങ്ങളിൽ ആവിശ്യ വസ്തുക്കൾ വിൽക്കുന്ന എല്ലാ കടകൾക്കും എല്ലാ ദിവസവും പ്രാവർത്തിക്കാം. മറ്റു കടകൾക്ക് പ്രവർത്തന അനുമതി ലഭ്യമായിട്ടില്ല.
പൊതുവായി പ്രവർത്തന അനുമതി ലഭിച്ചിട്ടുള്ള എല്ലാ കടകൾക്കും ഒരു മണിക്കൂർ അധികമായി ലഭിച്ചിരിക്കുകയാണ്.