2020 ജനുവരി 16, 17, 18 തീയതികളിൽ സാമൂഹ്യശുശ്രൂഷ സമിതി സ്റ്റാഫ് അംഗങ്ങൾക്കായുളള ത്രിദിന പരിശീലന പരിപാടി നടന്നു. 16-ാം തീയതി രാവിലെ തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് ഉത്ഘാടനം ചെയ്തു. തുടർന്ന് പുരോഗമനപരമായ സമീപനങ്ങൾ, സുസ്ഥിര വികസനം, ഫലാധിഷ്ഠിത കാര്യനിർവ്വഹം, പ്രവർത്തനവും സംഘടിത പ്രവർത്തനവും, ഉജ്ജീവന പ്രക്രിയയുടെ ശാക്തീകരണവും സാമൂഹ്യ സമാഹരണവും, പഞ്ചായത്തീ രാജ് എന്നീ വിഷയങ്ങളെക്കുറിച്ച് കാരിത്താസ് ഇൻഡ്യയുടെ പരിശീലകയായ ശ്രീമതി ശോഭ ജോസ്, കെ.എസ്.എസ്.എഫിൽ നിന്നും ശ്രീ. വർക്കി, സിസ്റ്റർ ജെസീന, ‘സഹായി’ ഡയറക്ടർ ശ്രീ. പ്ലാസിഡ് ഗ്രിഗറി തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.
മേൽ പറഞ്ഞ വിഷയങ്ങൾ അടിസ്ഥാനമാക്കി റ്റി.എസ്.എസ്.എസിന്റെ ഇതുവരെയുളള പ്രവർത്തന വിലയിരുത്തലും, മുമ്പോട്ടുളള പ്രവർത്തനങ്ങൾക്കുളള ആസൂത്രണവും ലക്ഷ്യം വച്ച് ഗ്രൂപ്പ് ചർച്ചകൾ നടത്തി. ചർച്ചകൾ മോഡറേറ്റ് ചെയ്യാനായി മോ. ജെയിംസ് കുലാസ്, മോ. യൂജിൻ എച്ച് പെരേര എന്നിവരും
വിലയിരുത്തുവാനായി റവ. ഫാ. ജെസ്റ്റിൻ ജൂഡിൻ, റവ. ഫാ. സിൽവസ്റ്റർ കുരിശ്, റവ. ഫാ. ഷാജിൻ ജോസ്, സി. മേരി, ശ്രീമതി ശ്രീകല എിവരും സിഹിതരായിരുന്നു. പുതിയ പുതിയ ആശയങ്ങളും അഭിപ്രായങ്ങളും ഗ്രഹിച്ച് ബോധവാന്മാരായി അടുത്ത വർഷത്തെ പ്ലാൻ & ബഡ്ജറ്റ് മികവുറ്റതാക്കുവാൻ പ്രാപ്തരായി മൂന്ന് ദിവസത്തെ ശില്പശാല 2020 ജനുവരി 18 ന് വൈകുന്നേരം 5 മണിക്ക് സമാപിച്ചു.