ബധിരർക്കും മൂകർക്കുമായി അവരുടെ ഭാഷയിൽ ഞായർ ദിവ്യബലി ചൊല്ലിക്കൊണ്ട് തിരുവനന്തപുരം അതിരൂപതയിലെ വൈദികനായ ഫാ. ജെനിസ്റ്റൻ. ഇന്ന് രാവിലെ 11 മണിക്കാണ് മൺവിള സെൻറ് തെരേസാ ദേവാലയത്തിൽ വച്ച് ഫാ. റോഷന്‍റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടന്നത്. മ ദിവ്യബലിയുടെ തൽസമയ സംപ്രേഷണവും സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരുന്നു.
അഞ്ചുവർഷം മുമ്പ് വൈദികനായ ഫാദർ ജെനിസ്റ്റൻ മൂന്നുവർഷം ഇടവകകളിൽ സേവനം ചെയ്തതിനുശേഷമാണ് ഈ പ്രത്യേക ശുശ്രൂഷ യിലേക്ക് തിരിഞ്ഞത്. സ്വന്തം താൽപര്യപ്രകാരം ഇപ്പോൾ നിഷ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്) ആക്കുളം ക്യാമ്പസിലെ വിദ്യാർത്ഥിയാണ്. 1975 ല് ജനിച്ച അദ്ദേഹം മൂക ഭാഷ പഠിക്കുവാൻ ആരംഭിച്ചതൂടെ കൂടുതൽ കാര്യക്ഷമമായി ശുശ്രൂഷ ചെയ്യുവാൻ സാധിക്കും എന്ന് മനസ്സിലാക്കിയാണ് പഠന മേഖല തിരഞ്ഞെടുത്തത്. പ്രാദേശികമായ മൂക ഭാഷയിൽ മുഴുവൻ സുവിശേഷങ്ങളും ബൈബിളും തർജ്ജമ ചെയ്യണം എന്നുള്ള ആഗ്രഹവും അദ്ദേഹത്തിനുണ്ട്.