പൂനയിലെ പാടുന്ന പിതാവ്, വിരമിച്ച ബിഷപ്പ് വലേറിയൻ ഡിസൂസക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ഫെബ്രുവരി 25 ന് അന്തരിച്ച അദ്ദേഹത്തിന് 86 വയസ്സായിരുന്നു.
1933 ഒക്ടോബർ 3 ന് പൂനെയിലാണ് ബിഷപ്പ് ഡിസൂസ ജനിച്ചത്. പൗരോഹിത്യത്തിനായി പഠനം തുടങ്ങുന്നതിനുമുമ്പ് ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം എന്നിവയിൽ ബിരുദം കരസ്തമാക്കി.
പുണെയിലെ പേപ്പൽ സെമിനാരിയിൽ ഫിലോസഫിയിൽ ലൈസൻഷ്യേറ്റ് നേടിയ അദ്ദേഹം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലെ ജെസ്യൂട്ട് സഭക്കാര്‍ നടത്തുന്ന ഫാക്കൽറ്റി സാന്‍ ജോർജിൽ ദൈവശാസ്ത്രം പഠിച്ചു.
1961 ജൂൺ 29 ന് പുരോഹിതനായി തുടര്‍ന്ന് വിദ്യാഭ്യാസത്തിൽ ബിരുദവും നേടി. ഗാരിസൺ ഹൈസ്‌കൂളിന്റെ പ്രിൻസിപ്പലായി ഏഴു വർഷം സേവനമനുഷ്ഠിച്ചു.
1971 ൽ രൂപതയുടെ വികാരി ജനറലായും 1976 ഡിസംബറിൽ വികാരി ജനറലായും നിയമിക്കപ്പെട്ടു.
1977 സെപ്റ്റംബർ 25 ന് പൂന ബിഷപ്പായി. സെമിനാരികളുടെയും, പുരോഹിതന്മാരുടെയും, സന്യസ്തരുടെയും കമ്മീഷന്റെ ചെയർമാനായി ഏഴുവർഷം പ്രവർത്തിച്ചിട്ടുണ്ട്.
2002 ഫെബ്രുവരിയിൽ ലാറ്റിൻ റീത്ത് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ) വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ക്രിസ്തീയ ഉപവി പ്രവര്‍ത്തനങ്ങളും, വികസന പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന പോണ്ടിഫിക്കൽ കൗൺസിൽ CORUNUM ൽ 2000 സെപ്റ്റംബറിൽ സെന്റ്വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ അഞ്ചുവർഷത്തേക്ക് നാമനിർദേശം ചെയ്തു. 2007 മെയ് മാസത്തിൽ പിതാവിന്‍റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി. 2007 മാർച്ച് 31 ന് നാസിക് രൂപതയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി നിയമിതനായി.
പാട്ടിലൂടെ ആശയവിനിമയം നടത്തുകയും ഗിത്താർ വായിക്കുകയും ദൈവത്തിന്റെ സന്ദേശം സംഗീതത്തിലൂടെ നല്‍കുവാനും ശ്രമിച്ചിരുന്നതിനാല്‍ അദ്ദേഹത്തെ “സിംഗിംഗ് ബിഷപ്പ്” എന്ന് വിളിച്ചിരുന്നു. നർമ്മബോധവും സന്തോഷവും നിരവധി പേരെ സ്പർശിച്ചു എന്നതില്‍ സംശയമില്ല. 2002 സെപ്റ്റംബറിൽ എപ്പിസ്കോപ്പൽ സിൽവർ ജൂബിലി ദിനത്തിൽ അദ്ദേഹത്തിന്‍റെതായി രണ്ട് പുസ്തകങ്ങൾ പുറത്തിറങ്ങി: “സ്നേഹം മാത്രമാണ് ഉത്തരം”, “ഷെപ്പേർഡ് വോയ്‌സ്”.
വിരമിച്ചതിനുശേഷവും അദ്ദേഹം മരിക്കുന്നതുവരെ രൂപതയിലെ ഇടയ ശുശ്രൂഷയിൽ സജീവമായി ഏർപ്പെട്ടിരുന്നു. 58 വർഷം പുരോഹിതനും 42 വർഷം ബിഷപ്പുമായിരുന്നു.