പാളയം: പാളയം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഇടവകയിലെ വിരമിച്ച അധ്യാപകരെയും, പഠനം, കല, കായികം എന്നീ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെയും ആദരിക്കുന്ന ചടങ്ങും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പാളയം ഇടവക വികാരി മോൺ. വിൽഫ്രഡ് അധ്യക്ഷത വഹിച്ചു. ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധനും, കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. വിവേക് വി. പിള്ള ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾ, അവയുടെ മുൻകരുതലുകൾ, പ്രതിവിധികൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായ ബോധവൽക്കരണ ക്ലാസ് നയിക്കുകയും പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ഇടവകാംഗങ്ങൾ ഉൾപ്പെടെ നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു.


