വേളാങ്കണ്ണി: ജനുവരി 28 മുതൽ 31 വരെ വേളാങ്കണ്ണിയിൽ വച്ച് നടന്ന സി.ഡി.പി.ഐ. കോണ്ഗ്രസില് തിരുവനന്തപുരം അതിരൂപതയിൽ നിന്നും 13 വൈദികർ പങ്കെടുത്തു. കഴിഞ്ഞ ആഴ്ച മോണ്. യൂജിൻ എച്. പെരേര ജനറൽ അസ്സെംബ്ലിയെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു.
സി.ഡി.പി.ഐ.യെ രാജ്യത്തെ പുരോഗമന ചിന്താഗതിയുള്ള രൂപത പുരോഹിതരുടെ കൂട്ടായ്മയായി കണക്കാക്കുപ്പെടുന്നു. . 2001 ൽ ആരംഭിച്ച ഈ സംഘടനയെ, 2008 ൽ രൂപത പുരോഹിതരുടെ കൂട്ടായ്മയായി സിസിബിഐ അംഗീകരിക്കുകയും ചെയ്തു.
വൈദകർക്കിടയിൽ ഐക്യം വളർത്തിയെടുക്കുന്നതിലൂടെ ബന്ധം ശക്തിപ്പെടുത്തുക, മെത്രാന്മാരും വൈദികരും തമ്മിലുള്ള സാഹോദര്യം വർദ്ധിപ്പിക്കുക, ഇടയ ആത്മീയതയ്ക്കും കാലങ്ങളുടെ അടയാളങ്ങൾക്കും അനുസൃതമായി നിരന്തരമായ രൂപീകരണം തുടരുക, എന്നിവയാണ് പ്രഖ്യാപിത ലക്ഷ്യങ്ങൾ.
ഫാദർമാരായ പോൾ സണ്ണി,ആന്റോ ഡിക്സൻ, ജെറാർഡ്, ജോണ് ഡാൾ, ജേക്കബ് സ്റ്റെല്ലസ്, ലോറൻസ്, ഫ്രഡി സോളമൻ, ക്രിസ്തുദാസ്, ജോസഫ് പ്രസാദ്, സജു, സിൽവസ്റ്റർ കുരിശ്, ആൻഡ്രൂസ് കോസ്മോസ്, ചാൾസ് ലിയോണ് എന്നിവരാണ് പങ്കെടുത്തത്.
ഭാരതത്തിലെ 132 ലാറ്റിൻ രൂപതകളിൽ നിന്നും 91 രൂപതകളെ പ്രതിനിധീകരിച്ച് 700 വൈദീകർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.