കത്തോലിക്കാ വൈദികനായ ഫാ. എ. രാജ് മരിയാ സൂസൈനെ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. സർക്കാർ തമിഴ്‌നാട് ഗവൺമെന്റിന്റെ പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി നിയമിച്ചു. അദ്ദേഹം സലേഷ്യൻ ഓർഡറിലെ ക്രിസ്ത്യൻ പുരോഹിതനും ജനോദയ സലേഷ്യൻ കോളേജിലെ റെക്ടറുമാണ്.
ഫാ. എ. രാജ് മരിയാ സൂസൈ അടുത്തിടെ മരണമടഞ്ഞ സ്റ്റാൻ സ്വാമിയുടെ അനുഭാവിയാണ്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ‘റിട്രീറ്റ് ഡോൺ ബോസ്കോ ഏർകാട്’ എന്ന സംഘടനയുമായി ബന്ധപ്പെട്ട ഒരു കാമ്പയിൻ ഏറ്റെടുക്കുകയും ‘ദുരിതാശ്വാസ സാമഗ്രികൾ’ വിതരണം ചെയ്യുകയും ചെയ്തു.
സർക്കാരിൻ്റെ സർവീസുകളിലേക്ക് വ്യക്തികളെ തിരഞ്ഞെടുക്കുന്നതിന് ഉത്തരവാദിയായ ടിഎൻപിഎസ്‌സി അംഗമായി ഒരു ക്രിസ്ത്യൻ പുരോഹിതനെ നിയമിച്ചത് അഭിമാനകാരം തന്നെയാണെന്ന് ക്രൈസ്തവ സംഘടനകൾ വ്യക്തമാക്കി.