കോറോണ വ്യാധികാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി പുറത്തിറങ്ങാതിരുന്ന ജീവനും വെളിച്ചവും മാസിക വായനക്കാരുടെ അഭിപ്രായം പരിഗണിച്ച് പുനഃപ്രസിദ്ധീകരിക്കുന്നു. വരുന്ന ജനുവരി മുതലാണ് പുതിയ രൂപത്തിലും ഭാവത്തിലും മാസിക ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചു തുടങ്ങുക. കുടുംബയൂണിറ്റുകള്‍ പ്രവര്‍ത്തിക്കാതിരുന്ന സാഹചര്യത്തിലാണ് ജീവനും വെളിച്ചവും പ്രസിദ്ധീകരണം താല്കാലികമായി നിര്‍ത്തിവച്ചിരുന്നത്.
തപാല്‍ സംവിധാനങ്ങളും മറ്റു ഗതാഗതസംവിധാനങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങിയതോടെയാണ് ഓണ്‍ ലൈന്‍ രൂപത്തില്‍ വ്യത്യസ്തതകളോടെ പുറത്തിറക്കാന്‍ എഡിറ്റോറിയല്‍ സമിതി തീരുമാനിച്ചത്. തുടര്‍ന്ന് പഴയ അച്ചടി രൂപത്തിലും മാസിക പുറത്തിറക്കുമെന്ന് ചീഫ് എഡിറ്റര്‍ ഫാ. തോമസ് നെറ്റോ അറിയിച്ചു.