ജില്ലയ്ക്ക് അകത്തും, ജില്ലകൾ തമ്മിലും സംസ്ഥാനത്തിന് പുറത്തേക്കുമുള്ളത് ഉൾപ്പെടെ എല്ലാ പൊതു യാത്രാ സംവിധാനങ്ങളും നിർത്തലാക്കി.
അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും മരുന്നുകൾ വാങ്ങുന്നതിനും ആശുപത്രി ആവശ്യങ്ങൾക്കും അല്ലാതെ ടാക്സി ഓട്ടോ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ ഒന്നും ഉപയോഗിക്കാവുന്നതല്ല.
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം അവശ്യസാധനങ്ങൾ മരുന്നുകൾ എന്നിവ വാങ്ങുന്നതിനും ഈ ഉത്തരവ് പ്രകാരം അനുവദിച്ചിരിക്കുന്ന മറ്റ് കാര്യങ്ങൾക്കുമായി മാത്രം നിജപ്പെടുത്തിയിരിക്കുന്നു. ഡ്രൈവറെ കൂടാതെ പ്രായപൂർത്തിയായ ഒരു വ്യക്തി മാത്രമേ സ്വകാര്യ വാഹനങ്ങളിൽ ഉണ്ടാകാൻ പാടുള്ളൂ.
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ നിർബന്ധമായും അക്കാര്യം പാലിക്കണം, ലംഘിച്ചാൽ ക്രിമിനൽ കേസ് എടുക്കുകയും സർക്കാർ നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യും.
ആഘോഷങ്ങളോ, മതപരമായതോ, സാമൂഹികമായതോ ആയത് ഉൾപ്പെടെ ഏത് ആവശ്യത്തിനും പൊതുസ്ഥലത്ത് അഞ്ചിലധികം ആളുകൾ കൂട്ടം ചേരുന്നത് വിലക്കിയിരിക്കുന്നു.
എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഓഫീസുകളും ഗോഡൗണുകളിൽ ഫാക്ടറികളും (താഴെ ഒഴിവാക്കിയിരിക്കുന്നവ ഒഴികെ) നിയന്ത്രണ പരിധി നിലവിലുള്ള ദിവസങ്ങളിൽ അടച്ചിടണം.
പ്രവർത്തനാനുമതി നൽകിയിട്ടുള്ള സ്ഥാപനങ്ങൾ-
ബാങ്ക്/എടിഎം.
പ്രിൻറ്, ഇലക്ട്രോണിക് മാധ്യമങ്ങൾ.
ടെലികോം, ഇൻറർനെറ്റ് സർവീസ്.
അവശ്യവസ്തുക്കളുടെ വിതരണ പ്രവർത്തനങ്ങൾ.
ഭക്ഷണം മരുന്ന് എന്നിവയുടെ ഹോം ഡെലിവറി ഉൾപ്പെടെയുള്ള വിതരണ സംവിധാനങ്ങൾ.
രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെ അവശ്യ വസ്തുക്കളുടെ വിൽപ്പന നടത്തുന്ന കടകൾ, ബേക്കറികൾ മുതലായവ.
പെട്രോൾപമ്പ് എൽപിജി മുതലായവയും അവയുടെ വിതരണ സംവിധാനങ്ങളും.
സ്വകാര്യമേഖലയിൽ ഉൾപ്പെടെയുള്ള സ്വകാര്യ സെക്യൂരിറ്റി സർവീസുകൾ.
കുടിവെള്ളം വിതരണം കണ്ടെയ്നറുകളിൽ ചെയ്യുന്നത്.
മാസ്ക്, സാനിറ്റൈസർ മുതലായവയുടെ ഉത്പാദനവും വിതരണവും.
ലാബുകളുടെ പ്രവർത്തനങ്ങൾ.
അവശ്യസാധനങ്ങളുടെ പട്ടികയിൽ വരുന്ന മറ്റു കാര്യങ്ങൾ.
സെബി നിയന്ത്രണത്തിലുള്ളസ്റ്റോക്ക് എക്സ്ചേഞ്ച് പ്രവർത്തനങ്ങൾ.
അടിയന്തര സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകളും പ്രവർത്തനനിരതം ആയിരിക്കും.
10.03.2020 നൊ അതിനുശേഷമൊ വിദേശത്തുനിന്ന് വന്നിട്ടുള്ള എല്ലാവരും ജില്ലാ ഭരണകൂടത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. അല്ലാത്തവർക്ക് എതിരെ ക്രിമിനൽ നടപടികൾ ഉണ്ടാകും.
ഈ ഉത്തരവിലെ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 188, 269, 270, 271 എന്നീ വകുപ്പുകൾ പ്രകാരം പോലീസിന് കേസെടുക്കാം.
1897 ലെ പകർച്ചവ്യാധി നിയമം വകുപ്പ് 2 പ്രകാരവും 2005 ലെ ദുരന്തനിവാരണ നിയമപ്രകാരവും സംസ്ഥാന സർക്കാർ 23.03.2020 തീയതി തി പുറത്തിറക്കിയ COVID 19 നിയന്ത്രണ ഉത്തരവ് 31.03.2020 തീയതി വരെ പ്രാബല്യത്തിൽ ഉണ്ടാകും.