പൂന്തുറയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇടിച്ചുതകർത്ത ദുബായ് കപ്പൽ കണ്ടുപിടിച്ചു ബോട്ടിനും തൊഴിലാളികൾക്കും ഉണ്ടായ നഷ്ടം ഈടാക്കണമെന്ന് മത്സ്യത്തൊഴിലാളി ഫോറം ആവശ്യപ്പെട്ടു. തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങൾ ആശങ്കയും ഭീതിയും പരത്തുന്നു. കപ്പൽചാൽ വിട്ടു മത്സ്യബന്ധനം നടത്തി കൊണ്ടിരിക്കുന്ന ബോട്ടിനെ തകർത്ത കപ്പൽ ജീവനക്കാരുടെ പേരിൽ നിയമനടപടി സ്വീകരിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു