നാളെ ആരംഭിക്കുന്ന ഐ ലീഗ് ചാമ്പ്യൻഷിപ്പിൽ ചെന്നൈ സിറ്റിക്ക് വേണ്ടി ഏഴു തീരദേശ താരങ്ങൾ ബൂട്ടണിയും. ജാക്സൻ, പ്രവിറ്റൊ,ഷാജി, രാജേഷ്, വിജയ്, ലിജോ ഫ്രാൻസിസ്,പ്രഡിസൻ, എന്നിവരാണ് ബൂട്ടണിയുന്നത്.
കഴിഞ്ഞ രണ്ടു സീസണിലും ചെന്നൈ സിറ്റി എഫ്.സി യുടെ താരമായിരുന്ന പ്രെവിറ്റൊ ഇത്തവണയും ചെന്നൈ സിറ്റിക്ക് വേണ്ടി തന്നെ ബൂട്ടണിയും.മുൻ സന്തോഷ് ട്രോഫി താരങ്ങളായ ജാക്സനും വിജയിയും , കഴിഞ്ഞ സീസണിലും ചെന്നൈ സിറ്റിക്ക് വേണ്ടി ബൂട്ടണിഞ്ഞവരാണ്. മുൻ സന്തോഷ് ട്രോഫി താരം കൂടിയായ ഷാജി 2018-19 സീസണിൽ ചെന്നൈ സിറ്റിയുടെ താരമായിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ടീമിൽ തിരിച്ചെത്തിയിരിക്കുന്നു. സന്തോഷ് ട്രോഫിയിലെ മിന്നും പ്രകടനത്തിലൂടെ കഴിഞ്ഞ സീസണിൽ, ഐ ലീഗിൽ ഗോകുലം എഫ്.സിയിൽ എത്തിയ രാജേഷ് ഇത്തവണ ചെന്നൈ സിറ്റിക്ക് വേണ്ടിയാണ് സൈൻ ചെയ്തത്. പുതുമുഖങ്ങളായി യൂണിവേഴ്‌സിറ്റി താരങ്ങളായ ലിജൊയും പ്രഡിസനുംകൂടി ചെന്നൈ സിറ്റിയിൽ എത്തിയിരിക്കുന്നു.
LiFFA Trivandrum