പുതുക്കുറിച്ചി: പുതുക്കുറിച്ചി ഫെറോനയിൽ കെ.സി.വൈ.എം.-ന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷവും ഒണാഘോഷവും നടന്നു. ABLAZE-2023 എന്ന പേരിൽ നടത്തിയ ആഘോഷം പുതുക്കുറിച്ചി ഔർ ലേഡി ഓഫ് മേഴ്‌സി ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
ആഘോഷങ്ങളോടനുബന്ധിച്ച് ഫെറോന കെ.സി.വൈ.എം. പ്രസിഡന്റ് ശാലിനി സുരേഷ് അദ്ധ്യക്ഷയായ യോഗത്തിൽ ഫെറോന കെ.സി.വൈ.എം. സെക്രട്ടറി സജൻ സാജു സ്വാഗതവും ഫൊറോനാ വികാരി റവ. ഫാ. ജെറോം ഫെർണാൻഡസ് ഉദ്ഘാടനവും രൂപത കെ.സി.വൈ.എം. ഡയറക്ടർ റവ. ഫാ. ഫ്രാൻസിസ് അസ്സിസി ജോൺ സുമേഷ് അനുഗ്രഹ പ്രഭാഷണവും, കെ.സി.വൈ.എം. പ്രസിഡന്റ് സനു സാജൻ മുഖ്യ പ്രഭാഷണവും പുതുക്കുറിച്ചി ഫെറോന കെ.സി.വൈ.എം. ഡയറക്ടർ റവ. ഫാ. പ്രമോദ് പി , പുതുക്കുറിച്ചി ഫെറോന കെ.സി.വൈ.എം. ആനിമേറ്റർ സിസ്റ്റർ വിനീത, പുതുക്കുറിച്ചി ഇടവക കെ.സി.വൈ.എം. ആനിമേറ്റർ സിസ്റ്റർ ആനി എന്നിവർ ആശംസകളുമേകി.
യുവജനങ്ങളുടെ പങ്കാളിത്തം സഭയിൽ എന്ന വിഷയത്തിൽ ഡോ. സുജിത് എഡ്വിൻ പെരേര ക്ളാസിന് നേതൃത്വം നൽകി. തുടർന്ന് യുവജനങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു. പരിസ്ഥിതി, ലഹരി എക്സിബിഷൻ മത്സരത്തിൽ വിജയിച്ച ശാന്തിപുരം , പുതുക്കുറിച്ചി ഇടവകകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 400ഓളം യുവജനങ്ങൾ പങ്കെടുത്ത പരിപാടിയിൽ ഫെറോന കെ.സി.വൈ.എം. ട്രഷറർ ശുഭ റെയ്നോൾഡ് നന്ദിയർപ്പിച്ചു.