Contact
Submit Your News
Wednesday, December 17, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

മയക്കുമരുന്നിന് അടിമയായവരെ തള്ളികളയരുത്: ഫ്രാൻസിസ് പാപ്പ

newseditor by newseditor
29 August 2023
in International
0
മയക്കുമരുന്നിന് അടിമയായവരെ തള്ളികളയരുത്: ഫ്രാൻസിസ് പാപ്പ
0
SHARES
90
VIEWS
Share on FacebookShare on TwitterShare on Whatsapp

റോം: കൗമാരക്കാരിലും യുവാക്കളിലും മയക്കുമരുന്നിന്‌ അടിമകളാകുന്നവരുടെ എണ്ണത്തിൽ വരുന്ന വർദ്ധനവിൽ തന്റെ ആശങ്ക പാപ്പാ പ്രകടിപ്പിച്ചു. ഏകാന്തതയുടേയും, അസമത്വത്തിന്റെയും, പുറംതള്ളലിന്റെയും അനുഭവങ്ങൾ അതിനു പിന്നിലുണ്ട് ആയതിനാൽ നിസ്സംഗതരായി തുടരരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഫോറെൻസിക് ടോക്സിക്കോളജിസ്റ്റുകളുടെ 60മത് അന്തർദ്ദേശിയ സമ്മേളനത്തിൽ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്യുന്ന സന്ദേശത്തി ലാണ്‌ പാപ്പ ഇക്കാര്യം ചൂണ്ടികാണിച്ചത്.

ഡാർക്ക് വെബ് പോലുള്ളയിടങ്ങളിൽ മയക്ക് മരുന്നുകളുടെ ദുരുപയോഗവും വിൽപ്പനയും വർദ്ധിച്ചു വരുന്നതിൽ ആശങ്കയും ഫോറെൻസിക് ടോക്സിക്കോളജിസ്റ്റുകളിലുള്ള വിശ്വാസവും രേഖപ്പെടുത്തി. മയക്കുമരുന്നിന്റെ അടിമത്വത്തിനെതിരായി അവർ ചെയ്യുന്ന പ്രയത്നങ്ങൾക്കും ചിലവഴിക്കുന്ന ശക്തിക്കും സമയത്തിനും പാപ്പാ നന്ദി പറഞ്ഞു.

കൗമാര യൗവനകാലഘട്ടങ്ങളുടെ മാർദ്ദവത്തോടും അതിലെ ദൗർബല്യങ്ങളോടും കൂടെ ഇന്നത്തെ സമൂഹത്തിന്റെ അനിശ്ചിതത്വവും അരക്ഷിതത്വവും ചേരുമ്പോൾ പുതിയ അനുഭവങ്ങൾ തേടിയുള്ള യാത്രയിലേക്ക് യുവാക്കൾ വലിച്ചിഴക്കപ്പെടുകയാണെന്ന് ഫ്രാൻസിന് പാപ്പാ പറഞ്ഞു. ഇതു വരെ അറിയാത്തവ തേടാനും, പുറം തള്ളപ്പെടുമെന്ന ഭീതിയും സമപ്രായക്കാരുമായുള്ള ഇടപെടലുകളും യുവാക്കളെ സൈക്കോ ആക്ടീവ് പദാർത്ഥങ്ങളുടെയും (New Psychoactive Substances NPS) മദ്യത്തിന്റെയും ദുരുപയോഗം പോലുള്ള അപകടകരമായ തിരഞ്ഞെടുപ്പുകളിലേക്കും തീവ്രമായ സാഹചര്യങ്ങളിലേക്കും നയിച്ചേക്കാമെന്ന് പാപ്പാ ഓർമ്മപ്പെടുത്തി.

മയക്കുമരുന്നുകളുടെ ഉപയോഗം കൊണ്ടുവരുന്ന അപകടങ്ങളെയും, അവയുടെ അതിവേഗ വളർച്ചയേയും അവയ്ക്കു പിന്നിലെ സംഘടിത കുറ്റകൃത്യങ്ങളെയും കുറിച്ചും പാപ്പാ തന്റെ സന്ദേശത്തിൽ പ്രതിപാദിച്ചു. പുതിയ സൈക്കോ ആക്ടീവ് വസ്തുക്കളുണ്ടാക്കുന്ന മാരകമായ അപകടങ്ങളെക്കുറിച്ച് അറിയാതെ പല യുവാക്കളും ദുരുപയോഗം ചെയ്യുന്നതിനാൽ ബോധവത്കരണത്തിന്റെ രീതികൾ വികസിപ്പിക്കേണ്ടതിന്റെയും പ്രതിരോധ ഇടപെടലുകൾ നടപ്പാക്കേണ്ടതിന്റെയും ഉചിതമായ ചികിൽസാ പദ്ധതികൾ പ്രോൽസാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകതകളും പാപ്പാ എടുത്തു പറഞ്ഞു.

കായിക മത്സര രംഗങ്ങളിലെ ഉത്തേജക വസ്തുക്കളുടെ വ്യാപനത്തെയും തന്റെ സന്ദേശത്തിൽ പാപ്പാ വിഷയമാക്കി. ഇത്, എന്തു വില കൊടുത്തും ലക്ഷ്യങ്ങൾ നേടാനും ഉയർന്ന പ്രകടനഫലം ഉണ്ടാക്കാനുമുള്ള ആസക്തിയെയാണ് കാണിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. ഇന്നത്തെ സമൂഹത്തിൽ പരാജയങ്ങളെ ഉൾകൊള്ളാൻ കഴിയാത്ത എല്ലാം വിജയകരമായിരിക്കണമെന്നുള്ള സംസ്കാരം പ്രതിഫലിക്കുന്നതിന്റെ ലക്ഷണമാണിതെന്നും പാപ്പാ പറഞ്ഞു.

ജീവിക്കാനുള്ള കഷ്ടപ്പാടുകൾക്കു നടുവിൽ ഉയരുന്ന ആകുലതകളും അർത്ഥമില്ലായ്മയും മറികടക്കാൻ ശരിയായ വഴികൾ തിരഞ്ഞെടുക്കാൻ കഴിയാത്ത ദൗർബല്യം മൂലം മയക്കുമരുന്നുകളെ ആശ്രയിക്കുന്ന വഴി തെറ്റലിന്റെ അപകടവും പാപ്പാ എടുത്തു പറഞ്ഞു. മയക്കുമരുന്നുകളിലുള്ള അടിമത്വത്തിനു പിന്നിൽ ഏകാന്തതയുടേയും, അസമത്വത്തിന്റെയും പുറംതള്ളലിന്റെയും ജീവിത കഥകൾ ഉണ്ടെന്നും പാപ്പാ വിശദീകരിച്ചു.

ഒപ്പമായിരുന്ന് അവരെ ശ്രവിച്ചുകൊണ്ട് യേശു നമുക്ക് നൽകിയ മാതൃക പിൻതുടർന്ന് വേദനയുടെയും ബലഹീനതയുടെയും മുന്നിൽ നമുക്കും മയക്കുമരുന്നിന്‌ അടിമപ്പെട്ടവരുടെ നിലവിളി കേൾക്കാൻ സാധിക്കണമെന്നും കുനിഞ്ഞ് അവരെ കൈ പിടിച്ചുയർത്തി ഒരു പുതിയ ജീവിതത്തിലേക്ക് കൈ കൊടുക്കാനും കഴിയണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ യുവാക്കളെ വിദ്യാഭ്യാസം കൊണ്ടും, ചികിൽസാ പുനരധിവാസ പാതകളിലൂടെയും, ബദൽ സംസ്കാരിക മാതൃകകളിലൂടെയും പ്രോൽസാഹിപ്പിക്കാനും തന്റെ സന്ദേശത്തിലൂടെ പാപ്പാ ആവശ്യപ്പെട്ടു.

Previous Post

പുതുക്കുറിച്ചി ഫെറോനയിൽ കെ.സി.വൈ.എം.-ന്റെ യുവജനദിനാഘോഷം : ABLAZE 2023

Next Post

വേളാങ്കണ്ണി ബസിലിക്കയിൽ ആരോഗ്യമാതാവിന്റെ തിരുനാളിന്‌ കൊടിയേറി

Next Post
വേളാങ്കണ്ണി ബസിലിക്കയിൽ ആരോഗ്യമാതാവിന്റെ തിരുനാളിന്‌ കൊടിയേറി

വേളാങ്കണ്ണി ബസിലിക്കയിൽ ആരോഗ്യമാതാവിന്റെ തിരുനാളിന്‌ കൊടിയേറി

No Result
View All Result

Recent Posts

  • പുൽക്കൂട് നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ആവശ്യകത ഓർമ്മിപ്പിക്കുന്നു: ലെയോ പാപ്പ
  • വലിയതുറ ഫൊറോനയിൽ സാമൂഹ്യ ശുശ്രൂഷ സമിതി ഭിന്നശേഷി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘സസ്നേഹം ഒരൂണ്‌’  സംഘടിപ്പിച്ചു
  • അഞ്ചുതെങ്ങ് ഫൊറോനയിൽ അംഗപരിമിതരുടെ കൂടിവരവും ക്രിസ്തുമസ് ആഘോഷവും നടത്തി കുടുംബ, സാമൂഹ്യ ശുശ്രൂഷകൾ
  • പുതുക്കുറിച്ചി ഫൊറോന കുടുംബ ശുശ്രൂഷ സമിതി നവോമി സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പുൽക്കൂട് നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ആവശ്യകത ഓർമ്മിപ്പിക്കുന്നു: ലെയോ പാപ്പ
  • വലിയതുറ ഫൊറോനയിൽ സാമൂഹ്യ ശുശ്രൂഷ സമിതി ഭിന്നശേഷി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘സസ്നേഹം ഒരൂണ്‌’  സംഘടിപ്പിച്ചു
  • അഞ്ചുതെങ്ങ് ഫൊറോനയിൽ അംഗപരിമിതരുടെ കൂടിവരവും ക്രിസ്തുമസ് ആഘോഷവും നടത്തി കുടുംബ, സാമൂഹ്യ ശുശ്രൂഷകൾ
December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Nov    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.