പാളയം: തപസുകാലം പുണ്യങ്ങളുടെയും പാപപരിഹാരത്തിന്റെയും ദിനങ്ങളാക്കി മാറ്റാൻ പാളയം ഫൊറോന യുവജനശൂശ്രൂഷയുടെ നേതൃത്വത്തിൽ പരിഹാര കുരിശിന്റെ വഴി നടത്തി. മാർച്ച് 10 ഞായറാഴ്ച തൈക്കാട് സ്വർഗ്ഗാരോപിത മാതാ ദേവാലയത്തിൽ നിന്നുമാരംഭിച്ച കുരിശിന്റെ വഴി ഫൊറോനയിലെ എല്ലാ ഇടവകകളും സന്ദർശിച്ച് കിള്ളിപ്പാലം സെന്റ്. ജൂഡ് ദേവാലയത്തിൽ സമാപിച്ചു.
വിശുദ്ധ വാരത്തിന് മുന്നോടിയായി നടന്ന പരിഹാര കുരിശിന്റെ വഴി യുവജനങ്ങളെ ഒരുക്കത്തിലേക്കും വിശുദ്ധിയിലേക്കും കടന്നുവരാൻ പ്രയോജനകരമായി. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി എൺപത്തിയഞ്ചോളം യുവജനങ്ങൾ പങ്കെടുത്തു. ഫൊറോന ഡയറക്ടർ ഫാ. സനീഷ്, പ്രസിഡന്റ് ശ്രീ. രതീഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന കുരിശിന്റെ വഴിയിൽ യുവജനങ്ങളെ കൂടാതെ ഫാ. സെബാസ്റ്റ്യൻ. ഫാ. ശാന്തപ്പൻ എന്നിവരും സന്നിഹിതരായിരുന്നു.