വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ 2024 വർഷത്തെ ദൈവവിളി ക്യാമ്പ് ഏപ്രിൽ 20, 27 തിയതികളിൽ നടക്കും. വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടക്കുന്ന ക്യാമ്പ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് ഒരുക്കിയിരിക്കുന്നത്. ആൺകുട്ടികൾക്ക് ഏപ്രിൽ 20നും പെൺകുട്ടികൾക്ക് ഏപ്രിൽ 27 നുമാണ് നടക്കുക. രാവിലെ 9.30 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകുന്നേരം 4 മണിക്ക് സമാപിക്കും. 100/- രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
ദൈവവിളി ദൈവത്തിന്റെ ദാനമാണ്. ഓരോ ദൈവവിളിയും പൂർണമാകുന്നത് ദൈവത്തിൽ നിന്നുള്ള വിളി തിരിച്ചറിയുമ്പോഴും അതിന് പ്രത്യുത്തരം നൽകുമ്പോഴുമാണ്. കുട്ടികൾക്കും യുവജനങ്ങൾക്കും ദൈവവിളി തിരിച്ചറിയാനും അതിന് പ്രത്യുത്തരം നൽകാനും സഹായിക്കുന്നതാണ് ദൈവവിളി ക്യാമ്പുകൾ. അതിരൂപതയിൽ നടക്കുന്ന ദൈവവിളി ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് അതിരൂപതയിലെതന്നെ സെമിനാരിയിലും സന്യാസിനി സമൂഹത്തിലും പ്രവേശനം ലഭിക്കുന്നതിന് പ്രത്യേക പരിഗണന ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.