വെള്ളയമ്പലം: 2024-25 അധ്യായന വർഷത്തിൽ മതാധ്യാപകർക്കുള്ള പാഠപുസ്തകമായി തിരുവനന്തപുരം അതിരൂപതയും നെയ്യാറ്റിൻകര രൂപതയും “കത്തോലിക്കാ സഭ ദൈവാരാധനയും വിശ്വാസവും” എന്ന ഗ്രന്ഥം തിരഞ്ഞെടുത്തു. തിരുവനന്തപുരം അതിരൂപതയിലെ ശുശ്രൂഷ കോ-ഓർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് രചിച്ച പുസ്തകം അതിരൂപത മീഡിയ കമ്മിഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വിനിമയ പബ്ലിക്കേഷൻസാണ് 2023- ൽ പുറത്തിറക്കിയത്.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ ചുവടുപിടിച്ച് സാധാരണ ക്രൈസ്തവന് മാത്രമല്ല, കത്തോലിക്കാ വിശ്വാസം എന്തെന്നറിയണമെന്ന് ആഗ്രഹിക്കുന്ന നല്ല മനസ്സുള്ള എല്ലാവര്‍ക്കും ഉപകാരപ്പെടുന്നതാണ് “കത്തോലിക്കാ സഭ ദൈവാരാധനയും വിശ്വാസവും“ എന്ന ഗ്രന്ഥം. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ രത്‌നചുരുക്കം എന്ന് വേണമെങ്കിലും ഈ ഗ്രന്ഥത്തെ വിളിക്കാം. കത്തോലിക്ക സഭയുടെ ഉദ്ഭവം, അതിന്റെ പുരോഗതി, ഇന്ന് നിലവിലുള്ള റീത്തുകൾ, കൂദാശകൾ, വിശുദ്ധർ, മാലാഖമാർ, മരണാനന്തര ജീവിതം തുടങ്ങി ഒരോ കത്തോലിക്കാ വിശ്വാസിയും അറിഞ്ഞിരിക്കേണ്ടവ ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥമായതിനാലാണ് മതാധ്യാപകരുടെ പാഠപുസ്തകമായി ഇതിനെ തിരഞ്ഞെടുത്തത്.
ചുരുങ്ങിയ സമയംകൊണ്ടുതന്നെ രണ്ടാം എഡിഷനിലേക്ക് കടന്ന “കത്തോലിക്കാ സഭ ദൈവാരാധനയും വിശ്വാസവും” എന്ന ഗ്രന്ഥം ഓൺലൈനിൽ വാങ്ങുന്നതിന് > ഇവിടെ ക്ലിക്ക് ചെയ്യുക