തിരുവനന്തപുരം: മുതലപ്പൊഴിയിൽ രണ്ട് വള്ളങ്ങൾ മറിഞ്ഞ് അപകടം. ഒരു മരണം. ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. അപകടത്തിൽ പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരുക്കുപറ്റിയ എബ്രഹാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എബ്രഹാമിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. പിന്നീട് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങിയതിനെ തുടർന്ന് എബ്രഹാം കടലിൽ വീഴുകയായിരുന്നു. നാലു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
മുതലപ്പൊഴിയിലെ പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറിയുണ്ടായ മറ്റൊരു അപകടത്തിൽ ഒരാളെ കാണാതായി. കടലിൽ വീണ ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. ഒരു മാസത്തിനിടയിലാണ് വീണ്ടും അപകടം. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോണ്‍(64) ആണ് അന്ന് മരിച്ചത്.