അതിരൂപത സാമൂഹ്യശുശ്രൂഷ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പെൺകുട്ടികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു. അതിരൂപതാദ്ധ്യക്ഷൻ ഡോ. തോമസ് ജെ. നെറ്റോ സൈകിളുകൾ ആശീർവദിക്കുകയും സംരഭത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു.
അതിരൂപതയിലെ 9 ഫെറോനകളിലും സാമൂഹ്യ ശുശ്രൂഷയുടെ ഭാഗമായി പ്രവർത്തിക്കുന്ന ചൈൽഡ് പാർലമെന്റിലെ 63 പെൺകുട്ടികൾക്കാണ് അതിരൂപത അധ്യക്ഷന്റെ സാന്നിധ്യത്തിൽ സൈക്കിളുകൾ വിതരണം ചെയ്തത്. ബൈസൈക്കിളിംഗ് മേയർ ശ്രീ. പ്രകാശ് പി. ഗോപിനാഥ്, ബൈക്ക്സ് ഇന്ത്യ ഷീ സൈക്കിളിംഗ് പ്രോജക്ടിന്റെ നാഷണൽ കോ-ഓർഡിനേറ്റർ ശ്രീമതി സീനത്ത് എന്നിവർ സൈക്കിളിംഗിന്റെ പ്രാധാന്യത്തെക്കുറീച്ച് കുട്ടികൾക്ക് അവബോധം നൽകി. സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ റവ.ഫാ ആഷ്ലിൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റൻറ് ഡയറക്ടർ ഫാ. സ്റ്റാലിൻ ആശംസകളേകി.