സ്തനാർബുദ ബോധവൽക്കരണ പരിപാടിയുമായി ആശാകിരണം സൈക്ലോതോൺ. സ്തനാർബുദ അവബോധ മാസാചരണത്തിന്റെ സമാപനവും, സൈക്കിൾ റാലിയും, പിങ്ക് റിബൺ ക്യാമ്പയിനുമാണ് ആശാകിരണം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചത്.ഒക്ടോബർ മാസം 30 ശനിയാഴ്ച രാവിലെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ബോധവൽക്കരണ പരിപാടി നടന്നു. മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങു കേരള സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
ഭാരതത്തിലെ കത്തോലിക്കാ സഭയുടെ ഔദ്യോഗിക സാമൂഹ്യക്ഷേമ സംഘടനയാണ് കാരിത്താസ് ഇന്ത്യ. 2014 കേരളത്തിൽ ആരംഭിച്ച ക്യാൻസൽ സുരക്ഷാ പ്രവർത്തനമാണ് ആശാകിരണം ക്യാൻസർ സുരക്ഷ യജ്ഞം. കാൻസർ പ്രതിരോധത്തിലധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് രൂപതാ സൊസൈറ്റികളുമായി ചേർന്ന കേരളത്തിലെ 14 ജില്ലകളിലും കാരിത്താസ് ഇന്ത്യ നടത്തി വരുന്നത്. കാൻസർ ഡിറ്റക്ഷൻ സെന്ററുകൾ, പാലിയേറ്റീവ് കെയർ യൂണിറ്റുകൾ, കാൻസർ അതിജീവന കൂട്ടായ്മകൾ, മൊബൈൽ മാമോഗ്രാം യൂണിറ്റുകൾ, രോഗ നിർണ്ണയ ക്യാമ്പുകൾ, രോഗി സഹായ പ്രവർത്തനങ്ങൾ, ജൈവ കൃഷി പ്രോത്സാഹന പദ്ധതികൾ, ഇൻഷൂറൻസ് പദ്ധതികൾ, കാൻസർ ബാധിത കുടുംബ സഹായ പദ്ധതികൾ, കാൻസർ ബാധിത കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾ, ഭവന നിർമ്മാണ പദ്ധതികൾ, സ്വയംതൊഴിൽ സംരംഭക സഹായ പദ്ധതികൾ, കുറഞ്ഞ നിരക്കിൽ മരുന്ന് ലഭ്യമാകുന്ന മെഡിക്കൽ ഷോപ്പുകൾ, വിഭവ സമാഹരണ പദ്ധതികൾ, ബോധവൽക്കരണ പ്രോഗ്രാമുകൾ, ടെലികൗൺസലിംഗ്, ടെലി മെഡിസിൻ, പിങ്ക് റിസോഴ്സ് സെന്റർ, ക്യാൻസർ പഠനങ്ങൾ, സർവ്വേ എന്നിങ്ങനെ നിരവധി പദ്ധതികളാണ് നടത്തിവരുന്നത്.
തിരുവനന്തപുരം ടി. ടി. എസ്.എസ് ഡയറക്ടർ റവ. ഫാ. സാബാസ് ഇഗ്നേഷ്യസ് സ്വാഗതം അർപ്പിച്ച ചടങ്ങിൽ കാർത്താസ് ഇന്ത്യ സ്റ്റേറ്റ് ഇൻചാർജ് അബീഷ് ആന്റണി ആമുഖ പ്രസംഗം നടത്തി. പാറശാല രൂപത കെ. എസ്. എച്. ഇ. എം. എ ഡയറക്ടർ റവ. ഫാ. ജോർജ് വെട്ടിക്കാട്ടിൽ, കൊല്ലം ക്യു. എസ്. എസ്. എസ്. ഡയറക്ടർ റവ. ഫാ. അൽഫോൻസ്.എസ്, നെയ്യാറ്റിൻകര എൻ.ഐ.ഡി.എസ്. ഡയറക്ടർ റവ. ഫാ. രാഹുൽ. ബി. ആന്റോ, തിരുവനന്തപുരം എം.എസ്.എസ്. എസ്. ഡയറക്ടർ റവ. ഫാ. തോമസ് മുകളുംപുറത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.