പുതിയതുറ സെന്റ് നിക്കോളസ് ദൈവാലയത്തിൽ മരിയൻ ജപമാല മഹോത്സവ സമാപനം ബിഷപ്പ് വിൻസെന്റ് മാർ പൗലോസ് നിർവഹിച്ചു. ഒക്ടോബർ മാസം അടിസ്ഥാന ക്രൈസ്‌തവ സമൂഹത്തിൻറെയും, ഇടവ വികാരിമാരുടെ നേതൃത്വത്തിൽ ഭവനങ്ങളിലും, ദേവാലയങ്ങളിലും ചൊല്ലപ്പെട്ട ജപമാലയുടെ പരിസമാപ്തി സമ്മേളമാണ് പുതിയതുറ കടപ്പുറം മൈതാനത്ത് സംഘടിപ്പിച്ചത്.
സമ്മേളനത്തെ തുടർന്ന് ദിവ്യബലിയും ദിവ്യകാരുണ്യം ആശീർവാദവും മരിയൻ ജപമാല മഹോത്സവത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൾ പ്രതീക്ഷപ്പെട്ട പരി. കന്യകാമറിയത്തിന്റെ 365 ചിത്രങ്ങളുടെ പ്രദർശനം നടത്തി.