തിരുവനന്തപുരം അതിരൂപതയിലെ പ്രോ-ലൈഫ് കുടുംബങ്ങളുടെ ആത്മീയ വളർച്ചയും കുഞ്ഞുങ്ങളുടെ ഭാവി ഭദ്രതയും ലക്ഷ്യം വച്ച് കുടുംബപ്രേഷിത ശുശ്രൂഷ നടപ്പിലാക്കുന്ന ജീവൻ സമൃദ്ധി പദ്ധതി അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യം മെത്രാപൊലിത്ത ഉദ്ഘാടനം ചെയ്തു. പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ മാമോദീസ കർമ്മം അഭിവന്ദ്യ പിതാക്കന്മാർ നല്കുന്നത് അതിരൂപതയിൽ ഇതിനകം തന്നെ തുടക്കം കുറിച്ചിരുന്നു.
കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്താൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രോ-ലൈഫ് കുടുംബങ്ങളിലെ ഒരു കുഞ്ഞിന് കുടുംബപ്രേഷിത ശുശ്രൂഷ 10,000/- രൂപ നിക്ഷേപ പദ്ധതിയിൽ നിക്ഷേപിച്ച് മാതാപിതാക്കളെ സഹായിക്കുന്നതാണ് ജീവൻ സമൃദ്ധി പദ്ധതി.
2021 ഒക്ടോബർ 29 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്ന കുടുംബപ്രേഷിത ശുശ്രൂഷ നേതൃസംഗമത്തിന് ശേഷം അഭിവന്ദ്യ സൂസപാക്യം പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ അതിരൂപതയിലെ പ്രോ-ലൈഫ് കുടുംബങ്ങളിലെ 8 കുഞ്ഞുങ്ങൾക്ക് മാമോദീസ കൂദാശകർമ്മം നൽ കുകയും, കുടുംബ ശുശ്രൂഷ കുഞ്ഞുങ്ങൾക്കായി വിവിധ പദ്ധതികളിൽ നിക്ഷേപിച്ച നിക്ഷേപ പദ്ധതികളുടെ സർട്ടിഫിക്കറ്റ് മാതാപിതാക്കൾക്ക് കൈമാറികൊണ്ടാണ് ജീവൻ സമൃദ്ധി പദ്ദതി അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തത്.
കുടുംബപ്രേഷിത ശുശ്രൂഷ നടപ്പിലാക്കുന്ന അഞ്ചാമത്തെ കാരുണ്യപദ്ധതിയാന് ജീവൻ സമൃദ്ധി. നിർദ്ധന കുടുംബത്തിലെ പെണ്മക്കൾക്ക് വിവാഹ ധനസഹായം നൽ കുന്ന “സാന്ത്വനം മംഗല്യം” അശരണർക്ക് മാസംതോറൂം പെൻഷൻ നല്കുന്ന “കരുണാമയൻ” രോഗികൾക്ക് ചികിത്സാ സഹായം നല്കുന്ന “ഹീലിംഗ് ഹാൻഡ്” ഓഖിയിൽ തകർന്ന കുടുംബങ്ങളെ അനുധാവനം ചെയ്യുന്ന “ഓഖി അനുധാവന പദ്ധതി” എന്നീ പദ്ധതികളിലൂടെ ഇതുവരെ 3 കോടിയോളം രൂപയുടെ സഹായധനം കുടുംബശുശ്രൂഷ വിതരണം ചെയ്തിട്ടുണ്ട്.