2020 ഓഗസ്റ്റ് 15 ആം തീയതി, പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ദിനം മുതൽ ആരംഭിച്ച ജപമാല യജ്ഞം 24 ലക്ഷത്തോളം ജപമാലകളും, ഒരുവർഷവും പൂർത്തീകരിച്ചതിനോടനുബന്ധിച്ച് തിരുവനന്തപുരം കരിസ്മാറ്റിക് സോണിൻ്റെ നേതൃത്വത്തിൽ “പ്രലോഭനങ്ങളെ അതിജീവിക്കാൻ സഹായിക്കുന്ന പരുശുദ്ധ അമ്മ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരം നടത്തിയിരുന്നു. സീനിയർ- ജൂനിയർ വിഭാഗങ്ങളിലായി നടത്തിയ പ്രസംഗമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. 25 -ആം തിയതി സെന്റ് ജോസഫ് സ്കുളിൽ വച്ചു നടന്ന ചടങ്ങിൽ, സോണൽ ആനിമേറ്റർ ഫാദർ ഡാർവിൻ പീറ്ററാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. സോണൽ കോർഡിനേറ്റർ സ്റ്റീഫൻ റൂബൻ സ്വാഗതം ആശംസിക്കുകയും, ഫാദർ ഡാർവിൻ പീറ്റർ അദ്ധ്യക്ഷ പ്രസംഗവും പോൾ വിജയകുമാർ സർവീസ് റ്റീം അംഗം നന്ദി പറയുകയും ചെയ്തു.
വിജയികളായവർ:- സീനിയർ വിഭാഗം ഒന്നാം സമ്മാനം ജെറിഷാ ജോർജ്ജ് (തുമ്പ), രണ്ടാം സമ്മാനം സ്വിജിൻ തോമസ് (വലിയവേളി), മൂന്നാം സമ്മാനം ജിൻസി രാജ് (കാര്യവട്ടം).
ജൂനിയർ വിഭാഗം ഒന്നാം സമ്മാനം സാഡ്രാ സെറാഫിൻ (വലിയവേളി), രണ്ടാം സമ്മാനം ആൻ ജാക്വിലിൻ (വിഴിഞ്ഞം), മൂന്നാം സമ്മാനം കാൽവിനോ കാർനെറ്റ് (പൂന്തുറ) എന്നിവർ കരസ്ഥമാക്കി.