റിപ്പോർട്ടർ: ജെനിമോൾ ജെ, പൂന്തുറ
കോവിഡ് മഹാമാരിയുടെ പിരിമുറുക്കത്തിലും തളരാത്ത മനസ്സുമായി നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ് തിരുവനതപുരം ലത്തീൻ അതിരൂപതയിലെ പൂന്തുറ ഇടവകയിലെ ഒൻപത് വയസുകാരിയായ ലിദിയ. നാഷണൽ ബുക്ക് ഓഫ് റെക്കോഡിന് ശേഷം മറ്റൊരു പൊൻതൂവലായി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് കൂടെ സ്വന്തമാക്കി നാടിനും വീടിനും അഭിമാനമായി മാറുകയാണ് ലിദിയ.
ഏകദേശം 50 തോളം ഓൺലൈൻ ഫാഷൻ രംഗത്തും ഫാഷൻ മോഡ്ലിംഗ് മത്സരങ്ങളിലും പങ്കെടുതുകൊണ്ടാണ് ലിഥിയ ഈ വിജയം കൈവരിച്ചത്. കുഞ്ഞു മോഡൽ ലീദിയ സെന്റ്. ഫിലോമിനാസ് ഹൈസ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇതിനോടകം സിനിമായിലും ഷോർട് ഫിലിമുകളിലും സിരിയിലുകളിലും അഭിനയത്തിന്റെ മികവ് തെളിക്കുകയും ചെയ്തു.
പൂന്തുറ സ്വദേശികളായ വിജയകുമാർ, ജിജി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ലിദിയ, ഫേവയാണ് സഹോദരി.