@jeevanadam
കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളിൽ പിന്നാക്കം നില്ക്കുന്ന ലത്തീൻ കത്തോലിക്കർ, ദലിത് ക്രൈസ്തവർ, മത്സ്യത്തൊഴിലാളികൾ, മലയോര കർഷകർ എന്നിവരുടെ പ്രശ്നങ്ങൾ പ്രത്യേകമായി പഠിച്ച് സർക്കാരിനെ ബോധ്യപ്പെടുത്താൻ കമ്മീഷന് ഉത്തരവാദിത്വമുണ്ടെന്ന് ജസ്റ്റീസ് ജെ ബി കോശി വ്യക്തമാക്കി. കേരള ലത്തീൻ രൂപതയിലെ മെത്രാന്മാരുമായി കമ്മീഷൻ അംഗങ്ങളായ ജസ്റ്റീസ് ജെ ബി കോശി ഡോ ജേക്കബ് പുന്നുസ്, ഡോ ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവർ നടന്നിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങളെ ആഴത്തിലും പരപ്പിലും ഗൗരവത്തോടെയാണ് കമ്മീഷൻ പഠിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലത്തീൻ കത്തോലിക്കരെ ക്രൈസ്തവർക്കിടയിലെ പിന്നാക്ക ന്യൂനപക്ഷമായി പ്രത്യേകമായി പരിഗണിക്കണമെന്ന് കെ ആർ എൽ സി ബി സി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ആവശ്യപ്പെട്ടു. ആർച്ച്ബിഷപ്പുമാരായ സൂസൈപാക്യം, ജോസഫ് കളത്തിപറമ്പിൽ, ഫ്രാൻസിസ് കല്ലറക്കൽ, ബിഷപ്പുമാരായ സിൽവസ്റ്റർ പൊന്നു മുത്തൻ, സെബാസ്റ്റിൻ തെക്കത്തെച്ചേരിയിൽ, വിൻസന്റ് സാമുവൽ , വർഗ്ഗീസ് ചക്കാലക്കൽ, അലക്സ് വടക്കുംതല , ക്രിസ്തുദാസ് , ജെയിംസ് ആനാ പറമ്പിൽ, ഫാ തോമസ് തറയിൽ, ജോസഫ് ജൂഡ് , മോൺ ജോയി പുത്തൻ വീട്ടിൽ, പുഷ്‌പ ക്രിസ്റ്റി തുടങ്ങിയവർ പങ്കെടുത്തു.