75- ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുതുക്കുറിച്ചി ഇടവകയിൽ ജൂബി ലാൻഡ് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇടവകയിലെ തന്നെ നിർദ്ധരായ വിദ്യാർഥികൾക്ക് ഇടവക വികാരി റവ. ഫാ. ഇഗ്നാസി രാജശേഖരൻ സ്മാർട്ട് ഫോണുകളും നോട്ട്ബുക്കുകളും വിതരണം ചെയ്‌തു. കഠിനംകുളം സബ്ഇൻസ്പെക്ടർ സജു വി., പ്രസിഡണ്ട് സാബു വിൽസൺ. സെക്രട്ടറി സതീഷ് ഇവാനിയോസ്. ട്രഷറർ സുഭാഷ് വില്ല്യം. തുടങ്ങിയവർ പങ്കെടുത്തു.
ഓൺലൈൻ പ്രേവേശനഉൽസവത്തോടെ ഈ വർഷത്തെ അധ്യയനവർഷത്തിനു ആരംഭംകുറിച്ചുവെങ്കിലും. സ്മാർട്ട് ഫോണുകളുടെ അഭാവം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നത് വലിയ പ്രതിസന്ധിയായി തീരുകയായിരുന്നു. ഈ അവസരത്തിലാണ് ഇടവകയിലെ തന്നെ ജൂബി ലാൻഡ് ആർട്സ് ക്ലബ് സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയത്.