വാഷിംഗ്ടണ്‍ ഡി.സി: ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ ആസ്പദമാക്കിയുള്ള ദ ചോസൺ ബൈബിള്‍ പരമ്പരയിലെ നാലാമത്തെ ഭാഗം ബോക്സ് ഓഫീസിൽ മികച്ച കളക്ഷനുമായി മുന്നോട്ട്. ഫെബ്രുവരി ഒന്നിനാണ് പരമ്പരയുടെ നാലാം സീസണിലെ ഒന്നും രണ്ടും എപ്പിസോഡുകള്‍ ഓസ്‌ട്രേലിയയിലെ തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. കളക്ഷന്‍ നേട്ടത്തില്‍ യൂണിവേഴ്സൽ പിച്ചേഴ്സിന്റെ ആർഗില്ലേയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്.
ബൈബിള്‍ സംഭവങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണത്തോടെയുള്ള ചിത്രീകരണമാണ് ദി ചോസണ്‍ എന്ന പരമ്പരയെ ശ്രദ്ധേയമാക്കുന്നത്. മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷത്തിലൂടെ കടന്നു പോകുന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ സിനിമ കണ്ടിറങ്ങിയാലും ജീവസുറ്റതായി നമ്മുടെ മനസില്‍ നിലനില്‍ക്കും. എപ്പിസോഡ് 4 മുതൽ 6 വരെ ഫെബ്രുവരി മാസം പതിനഞ്ചാം തീയതി റിലീസ് ചെയ്യും. 7 -8 വരെയുള്ള എപ്പിസോഡുകൾ ഫെബ്രുവരി 29നു റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. മുന്‍പത്തെ എപ്പിസോഡുകളിൽ യേശുവിൻറെ പരസ്യ ജീവിതകാലത്തെ പ്രബോധനങ്ങളും, ഉപമകളും ഇതിവൃത്തമായപ്പോള്‍, കുരിശു മരണത്തിനു മുന്നോടിയായി യേശു കടന്നുപോകുന്ന വേദനകകളാണ് ഇത്തവണ സീരീസില്‍ പ്രമേയമാകുന്നത്.