പള്ളിത്തുറ: പള്ളിത്തുറ ഇടവകയിൽ പുതുക്കുറിച്ചി ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സ്റ്റുഡൻസ് ഫോറം, ലിറ്റിൽ വേ ആനിമേറ്റേഴ്സിന് പരിശീലനം നൽകി. ഇടവകയിൽ സ്റ്റുഡൻസ് ഫോറം, ലിറ്റിൽ വേ എന്നിവ രൂപീകരിക്കുന്നതിന്റെ ഭാഗമായി നടന്ന പരിശീലന പരിപാടി ഫെറോനാ കോഡിനേറ്റർ ഫാ. കോസ്മോസ് കെ ഉദ്ഘാടനം ചെയ്തു. ഫെറോന അസിസ്റ്റന്റ് കോഡിനേറ്റർ ഫാ. ആൽബർട്ട് ആശംസകൾ അർപ്പിച്ചു. സ്റ്റുഡൻസ് ഫോറത്തിന്റെയും, ലിറ്റിൽ വേയുടെയും പരിശീലന ക്ലാസ് ജോയ് ജോൺ, ഫ്ലോറൻസ് ഫ്രാൻസിസ് എന്നിവർ യഥാക്രമം നടത്തി. ഇടവക വിദ്യാഭ്യാസ കൺവീനർ പ്രീതി ഫ്രാൻസിസ് സ്വാഗതവും ആനിമേറ്റർ ഗ്ലാഡിസ് ജെയിംസ് കൃതജ്ഞതയും അർപ്പിച്ചു.

