ആലുവ: കൊച്ചി: കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും മനശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ CLAP-ന്റെ നാലമത് സമ്മേളനവും സെമിനാറും 2025 മേയ് 9,10 തിയതികളിൽ കൊട്ടിയം ക്രിസ്തു ജ്യോതി ആനിമേഷൻ സെന്ററിൽ നടക്കും. ഇതിനായുള്ള് രജിസ്ട്രേഷൻ ആരംഭിച്ചു. കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷനാണ് CLAP-ന് നേതൃത്വം നൽകുന്നത്.
ഇക്കൊല്ലത്തെ സെമിനാറിന് ‘പ്രായോഗികമായ പരിഹാരങ്ങളിലൂടെ രക്ഷാകർതൃത്വത്തെ ശാക്തീകരിക്കുക’ എന്നതാണ് പ്രധാന തീം. കൗൺസിലിംഗ് മേഖലയിലെ പ്രഗത്ഭരായവർ രണ്ട് ദിവസമായി നടക്കുന്ന കോൺഫറൻസിൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുമെന്ന് ഫാമിലി കമ്മിഷൻ സെക്രട്ടറി ഫാ. എ ആർ ജോൺ പറഞ്ഞു. കോഴ്സ് മെറ്റീരിയൽസ്, ഭക്ഷണം, താമസം എന്നിവയുൾപ്പെടെ കൗൺസിലേഴ്സിന് 2000/- രൂപയും കൗൺസിലിംഗ് വിദ്യാർഥികൾക്ക് 1750/- രൂപയുമായിരിക്കും ഫീസ്.
Registration Link> Registration form