വെള്ളയമ്പലം: സെന്റ്. വിൻസെന്റ് ഡി പോൾ വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ കോൺഫറൻസിന്റെ രജത ജൂബിലി ലിറ്റിൽ ഫ്ളവർ പാരിഷ് ഹാളിൽ വച്ച് ആഘോഷിച്ചു. കോൺഫറൻസ് പ്രസിഡന്റ് ബ്രദർ ജസ്റ്റിൻ ലൂയിസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആഘോഷ പരിപാടികൾ അതിരൂപത അൽമായ ഡയറക്ടറും കോൺഫറൻസിന്റെ ആത്മീയ ഉപദേഷ്ടാവുമായ റവ. ഡോ. മൈക്കിൾ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബ്രദർ ആനി ജോർജ്ജ് സ്വാഗതമേകി. റവ. ഫാ. അരുൺ രാജ് OFM മുഖ്യപ്രഭാഷണം നടത്തി.
തിരുവനന്തപുരം സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ബ്രദർ ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് ബ്രദർ ഡയനേഷ്യസ് പെരേര, സെക്രട്ടറി ബ്രദർ ലോറൻസ്, പേരൂർക്കട ഏരിയ കൗൺസിൽ വൈസ്പ്രസിഡന്റ് ബ്രദർ ബനഡിക്ട് രാജ്, വെള്ളയമ്പലം ഇടവക വൈസ്പ്രസിഡന്റ് ശ്രീ. സുരേഷ് റോഡ്രിഗ്സ്, ഇടവക കൗൺസിൽ സെക്രട്ടറി ശ്രീ. ബിനോയി ജോസഫ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കോൺഫറൻസ് സെക്രട്ടറി ബ്രദർ പോളിക്കാട് ബനീറ്റോ വാർഷിക റിപ്പോർട്ടും, ട്രഷറർ സിസ്റ്റർ വിമല അലോഷ്യസ് വാർഷിക കണക്കുകളും അവതരിപ്പിച്ചു. മുൻ പ്രസിഡൻ്റുമാരെയും, മുതിർന്ന വിൻസൻഷ്യസിനേയും സമ്മേളനത്തിൽ ആദരിച്ചു. പേരൂർക്കട ഏരിയ കൗൺസിൽ പ്രസിഡന്റും കോൺഫറൻസ് മെമ്പറുമായ സിസ്റ്റർ അനിറ്റാ റോയി കൃതജ്ഞത രേഖപ്പെടുത്തി.