മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരവും തിരുവനന്തപുരം അതിരൂപതാംഗവുമായ സഞ്ജു സാംസണ് വിക്കറ്റ് കീപ്പറായി ലോകകപ്പിൽ കളിക്കും. ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി തന്നെ ലോകകപ്പ് ടീമിലുണ്ട്. ഇതാദ്യമായാണ് സഞ്ജു ലോകകപ്പ് ടീമില്‍ ഇടംപിടിക്കുന്നത്. എസ്. ശ്രീശാന്തിന് ശേഷം ലോകകപ്പ് ടീമിലെത്തുന്ന ആദ്യ മലയാളിയാണ് സഞ്ജു.
2015 ജൂലൈയിൽ സിംബാബ്വെയ്ക്കെതിരെയാണ് സഞ്ജു സാംസണ് ഇന്ത്യയ്ക്കായി ട്വന്റി20യിൽ അരങ്ങേറ്റിയത്. ഇതുവരെ 25 രാജ്യാന്തര മത്സരങ്ങളിൽനിന്നായി 374 റൺസ് താരം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ വർഷങ്ങളോളം തിളങ്ങിയിട്ടും ഐസിസിയുടെ ഒരു പരമ്പരയിലും ടീം ഇന്ത്യ സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല. 2024 ഐപിഎല്ലിൽ ഒൻപതു മത്സരങ്ങളിൽനിന്ന് 385 റൺസ് താരം നേടിയിട്ടുണ്ട്.