അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫെറോനയുടെ ബിസി സി പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി ഫൊറോന ബിസിസി സംഗമം നടന്നു. ഏപ്രിൽ 27 ശനിയാഴ്ച അഞ്ചുതെങ്ങ് പാരിഷ് ഹാളിൽ നടന്ന സംഗമത്തിൽ അതിരൂപത ബിസിസി എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. ഡാനിയേൽ മുഖ്യാഥിതിയായിരുന്നു. ബിസിസി ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ കുറിച്ച് ഫാ. ഡാനിയേൽ ക്ലാസ് നയിച്ചു.
തുടർന്ന് അഞ്ചുതെങ്ങ് ഫൊറോന വികാരി റവ. ഫാ. ജസ്റ്റിൻ ജൂഡിൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫൊറോന ആനിമേറ്റർ സിസ്റ്റർ തെരേസ സ്വാഗതം പറഞ്ഞു. ഫൊറോണ സെക്രട്ടറി ശ്രീമതി സെൽവി ക്ലമന്റ് റിപ്പോർട്ടവതരിപ്പിച്ചു. ബിസിസി ഫൊറോന കോ-ഓർഡിനേറ്റർ ഫാ. ഡെൻസൻ ജൂസ, അരയതുരുത്തി ഇടവക വികാരി ഫാ. ജോസഫ് പ്രസാദ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സിസ്റ്റർ ബീയാട്രീസ് കൃതജ്ഞതയേകി.
ഫൊറോനയിലെ 10 ഇടവകകളിൽ നിന്നായി ഇടവക എക്സിക്യുട്ടീവ അംഗങ്ങൾ, റിസോഴ്സ് ടീം, ബിസിസി യൂണിറ്റുകളിലെ കോ-ഓർഡിനേറ്റർ, സ്ത്രീ – പുരുഷ ലീഡേഴ്സ്, സിസ്റ്റർ പ്രതിനിധി എന്നിവരടങ്ങിയ വലിയ പങ്കാളിത്തം സംഗമത്തെ ശ്രദ്ധേയമാക്കി. സമ്മേളനത്തെ തുടർന്ന് വിവിധ ബിസിസികളിലെ അംഗങ്ങൾ അവതരപ്പിച്ച കലാപരിപാടികൾ മിഴിവേകി.