മത്സ്യവിപണന സ്ത്രീകൾക്കെതിരെയുള്ള പോലീസിന്റെ അതിക്രമങ്ങൾക്ക് ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് അഞ്ചുതെങ് ഇടവക സമിതിയുടെ നേതൃത്വത്തിൽ സൂചനാ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
അഞ്ചുതെങ് ഇടവക വികാരി ഫാദർ ലൂസിയാൻ തോമസ് സമരം ഉദ്ഘാടനം ചെയ്തു. ഫാദർ ഷാജിൻ ജോസ്, ആന്റണി ദേവദാസ്, അനിതാ ജോയ് തുടങ്ങിയവർ സംസാരിച്ചു.