തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘ലിറ്റിൽ ഫ്ലവർ ഫുട്ബോൾ അക്കാഡമി'(LiFFA) സന്ദർശിച്ച് ഇന്ത്യൻ താരവും, ചെന്നൈ FC ഇന്ത്യൻ സൂപ്പർ ലീഗ് താരവുമായ ജോബി ജസ്റ്റിൻ. തിരുവനന്തപുരം അതിരൂപതയിലെ വെട്ടുകാട് ഇടവകാംഗമായ ജോബി ജസ്റ്റിൻ ഈ അടുത്തക്കാലത്താണ് ചെന്നൈ ഫുട്ബോൾ ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടത്.
തീരദേശ ഗ്രാമങ്ങളിൽ നിന്നും കായിക താരങ്ങൾ ഫുട്ബോളിൽ പ്രൊഫഷണലായി വളർന്ന് വരുന്നതിൽ LiFFA വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും തന്റെ സഹായസഹകരണങ്ങൾ തീർച്ചയായും LiFFA ക്ക് ഒപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ടീമിലും മറ്റ് പ്രമുഖ ഫുട്ബോൾ ടീമുകളിലും കളിക്കുന്ന ജോബിയുടെ അനുഭവസമ്പത്തും, വൈദഗ്ദ്ധ്യവും LiFFA യുടെ താരങ്ങൾക്ക് മുതൽകൂട്ടാകുമെന്നതിൽ സംശയമില്ലെന്നാണ് LiFFA അധികൃതർ പറയുന്നത്.
വിൻസെന്റ് ഡൊമിനിക് കോച്ചായും ഫിറ്റ്നസ് ട്രൈനെർ ആയിട്ടും ക്ലിയോഫസ് അലക്സ് ഹെഡ് കോച്ചും ടെക്നിക്കൽ ഡിറ്റക്ടറുമായി LiFFA യിൽ പ്രവർത്തിക്കുന്നു. കോവിഡ് മൂലം നാട്ടിൽ തന്നെ ഉണ്ടായിരുന്ന ജോബി ജസ്റ്റിൻ LiFFA യുടെ പ്രത്യേകം ക്ഷണിച്ചതനുസരിച്ചാണ് പരിശീലനം കേന്ദ്രം സന്ദേർശിച്ചത്. ചെന്നൈ FC-യുമായി പുതുതായി കരാറിലെത്തിയ ജോബിയ്ക്ക് LiFFA അധികൃതർ പ്രത്യേക സ്വികരണവും നൽകി. ഇതിനോടകം തന്നെ LiFFA ജൂനിയർ തലത്തിൽ നിരവധി കായികതാരങ്ങളെ ദേശീയ ടീമിലേക്ക് സംഭാവന ചെയ്തു കഴിഞ്ഞിട്ടുണ്ട്.