മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ ഇരകളായ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വിഴിഞ്ഞം ഇടവകയിൽ ഉപവാസ പ്രാർത്ഥന യജ്‌ഞം. ഓഗസ്റ്റ് 4- ന് വിഴിഞ്ഞത്തെ തെന്നൂർക്കോണം കുരിശ്ശടിയിൽ വച്ച് നടന്ന ഉപവാസ പ്രാർത്ഥന ഇടവക വികാരി മോൺ. നിക്കോളാസ് ടി ഉദ്ഘാടനം ചെയ്തുകൊണ്ട്, മണിപ്പൂരിലെ ക്രൈസ്തവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനത്തെ കുറിച്ച് സംസാരിച്ചു. വിഴിഞ്ഞം ഇടവക ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 3 മണി വരെ സംഘടിപ്പിച്ച പ്രാർത്ഥന യജ്‌ഞത്തിൽ ഇടവകയിലെ പ്രാദേശികളുടെ സഹകരണത്തോടുകൂടി 500 ഓളം പേർ പങ്കെടുത്തു.