ലിസ്ബൺ: പതാകകൾ, നൃത്തം, ഘോഷയാത്രകൾ, ഗായകസംഘം, വാദ്യമേളം, ടിക്കർ ടേപ്പ്, സ്ട്രീമറുകൾ എന്നിവയുടെ അകമ്പടിയോടെ ലിസ്ബണിൽ നടക്കുന്ന 37-ാമത് ലോക യുവജന ദിനത്തിലേക്ക് ഫ്രാൻസിസ് പാപ്പയെ സ്വാഗതം ചെയ്തു. ലോകത്ത് ഒരു നേതാവിനും കിട്ടാത്ത സ്വീകരണമാണ് ലോകയുവജനത ഫ്രാൻസിസ് പാപ്പയ്ക്ക് നൽ കിയത്. വചനത്തിന്റെ ആരാധനയ്ക്കിടെയുള്ള തന്റെ പ്രതിഫലനത്തിൽ, സഭ എല്ലാവർക്കുമുള്ളതാണെന്നും, ദൈവാലയത്തിൽ എല്ലാവർക്കും ഇടമുണ്ടെന്നും അവിടെ പ്രാർത്ഥിക്കാൻ എല്ലവരെയും പ്രോത്സാഹിപ്പിക്കണമെന്നും പാപ്പ പറഞ്ഞു.
വ്യക്തിപരമായ വൈകല്യങ്ങളും പരിമിതികളും ഉൾപ്പെടെ എല്ലാ ആളുകൾക്കും വേണ്ടിയുള്ള ഒരു സമൂഹമായ യാണ് ദൈവം നമ്മളെ വിളിച്ചിരിക്കുന്നത്. യുവാക്കൾ ഒരിക്കലും ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തരുത്, കാരണം അത് ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള ആഗ്രഹം ഉളവാക്കുന്ന അസ്വസ്ഥതയുടെ അടയാളമാണ്. “Há Pressa no Ar” “There’s a rush in the air” എന്ന ലോക യുവജനദിന ഗാനം ചടങ്ങിൽ ആലപിച്ചു