ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങ് മിഴിവേറിയ വിഷ്വലുകളിലൂടെ എൽ. ഇ. ഡി. സ്ക്രീനുകളിലായി സെൻട്രൽ സ്റ്റേഡിയത്തിലൊരുക്കിയത് ശ്രീമാൻ മൈക്കിളും, അദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ള pixel മീഡിയയാണ് സത്യപ്രതിജ്ഞ ചടങ്ങിന് സത്യപ്രതിജ്ഞാ വേദിയിൽ സംപ്രേഷണം മുഴുവൻ നിർവഹിച്ചത്.
തിരുവനന്തപുരത്തെ മാത്രമല്ല കേരളത്തിലെ തന്നെ ഒന്നാം നമ്പർ സ്ഥാപനമായതുകൊണ്ടുതന്നെയാണ് ഇത്ര വലിയ ഉത്തരവാദിത്വം പ്രൊഫഷണലായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് ശ്രീമാൻ മൈക്കിൾ പറയുന്നത്. കേരളത്തിലെ മിക്കവാറും എല്ലാ ചാനലുകളും, കമ്പനികളും അവരുടെ മെഗാ ഷോകൾക്ക് ഉപയോഗിക്കുന്നത് ഇദ്ദേഹത്തിൻറെ മീഡിയ കമ്പനി തന്നെയാണ്. കേരളത്തിലിന്നുള്ളതിൽ ഏറ്റവും വലിപ്പമേറിയ എൽഇഡി സ്ക്രീനുകളാണ് തങ്ങൾ ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നു. ഇന്നത്തെ ചടങ്ങുകൾ സാങ്കേതികത്തികവുറ്റതാക്കുന്നതിനായി അഞ്ചു ക്യാമറകളും, 140 അടിയുടെ പ്രധാന സ്ക്രീനും മറ്റ് അഞ്ച് സ്ക്രീനുകളുമാണ് ഉപയോഗിച്ചത്. അതോടൊപ്പം മുഴുവൻ ചടങ്ങിനും ഓഡിയോ സംവിധാനമൊരുക്കിയതും പാളയം സ്വദേശിയായ പ്രശസ്ത ശബ്ദ സാങ്കേതിക വിദഗ്ധനായ ശ്രീ. ടെന്നിസൻ ആയരുന്നു.