കഴക്കൂട്ടം: മേനംകുളം സെന്റ് ജേക്കബ്സ് ട്രെയിനിങ് കോളേജിലെ 2024-2026 ബാച്ച് ബി.എഡ്. വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. ഏപ്രിൽ 9 ശനിയാഴ്ച നടന്ന ചടങ്ങ് കോളേജ് മാനേജർ ഫാ. ആൽബർട്ട് എം. ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷൻ മുൻ മേധാവി പ്രൊഫസർ ഡോ. തെരേസ സൂസൻ മുഖ്യാഥിതിയായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. ലിട്സൺ രാജ്, ബർസാർ ഫാ. തദ്ദേയൂസ് ഫിലിപ്പ്, സ്റ്റാഫ് സെക്രട്ടറി ഡോ. സ്വപ്ന പി, അക്കാദമിക് കോർഡിനേറ്റർ മിസ്. മേഘ അന്ന തോമസ്, അലുമിനി പ്രതിനിധി വൈഷ്ണവ് ജെ നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

