നെല്ലിയോട്: കോവളം ഫൊറോനയിലെ നെല്ലിയോട് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ മാതാപിതാക്കളുടെയും മുത്തശ്ശി മുത്തച്ചന്മാരുടെയും കൂടിവരവ് നടത്തി. നവംബർ 2 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം നടന്ന കൂടിവരവിൽ ഫൊറോന ആനിമേറ്റർ മേരി ഫാത്തിമ ഉദ്ദേശ ലക്ഷ്യങ്ങൾ വിവരിച്ചു. തുടർന്ന് “മക്കളുടെ വിദ്യാഭ്യാസത്തിലും സ്വഭാവരൂപീകരണത്തിലും മാതാപിതാക്കൾക്കും മുത്തശ്ശി മുത്തശ്ശന്മാർക്കുമുള്ള പങ്ക് ” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്ലാസിന് റിട്ടയേഡ് അധ്യാപകനായ ടൈറ്റസ് നേതൃത്വം നൽകി. ഇടവക വികാരി ഫാ. വിജിൽ ജോർജ്ജ് സന്നിഹിതനായിരുന്നു. നെല്ലിയോട് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധി സൗമ്യ കൃതജ്ഞത രേഖപ്പെടുത്തി.

