പരുത്തിയൂർ: പരുത്തിയൂർ ഇടവക വിദ്യാഭ്യാസശുശ്രൂഷയുടെ നേതൃത്വത്തിൽ വാർഡുതലത്തിൽ സ്റ്റുഡന്റ്‌സ് ഫോറം വിദ്യാർഥികൾക്ക് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഇടവകയിലെ 64 ബി.സി.സി യൂണിറ്റുകളിൽ നിന്നും 96 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. ലെയോള എക്സ്റ്റൻഷൻ സെന്ററിലെ ജോബി, ചന്ദന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഇടവക സഹവികാരി ഫാ. സിൽവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടവകവികാരി ഫാ. ഡേവിഡ്സൺ ജസ്റ്റസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നേതൃപാടവം വളർത്തിയെടുക്കാനുതകുന്ന ചിന്തകളും, ക്ലാസുകളും, ചർച്ചയും, പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു ക്യാമ്പ്. വിദ്യാഭ്യാസ സമിതി അംഗങ്ങൾ ക്യാമ്പിന് ആവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

