ആഴാകുളം: ജീവകാരുണ്യ മേഖലയിൽ നിരവധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന സൊസൈറ്റി ഓഫ് സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ 53-ാം വാർഷികം ആഘോഷിച്ചു. ഒക്ടോബർ 25 ശനിയാഴ്ച ആഴാകുളം ഓസാനം കാരുണ്യഭവൻ കോൺഫറൻസ് ഹാളിൽ വച്ചു നടന്ന ആഘോഷപരിപാടി തിരുവനന്തപുരം അതിരൂപത ചാൻസിലർ ഫാ. ജോസ്. ജി ഉദ്ഘാടനം ചെയ്തു. അശരണരോടും, രോഗികളോടും അനുകമ്പ തോന്നുമ്പോഴാണ് ഒരു വിൻസെൻഷ്യന് കരുണയുടെ മുഖമുണ്ടാകുന്നതെന്ന് നല്ല സമരിയാക്കാരന്റെ മാതൃകയെടുത്തുക്കാട്ടി അദ്ദേഹം പറഞ്ഞു.
സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ബ്ര. ഡി. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ. ബീഡ് മനോജ് അമാദോ അനുഗ്രഹ പ്രഭാഷണം നടത്തി. നെയ്യാറ്റിൻകര സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ബ്ര. റോബിൻ സെൽവരാജ്, സീനിയർ വൈസ് പ്രസിഡന്റ് ബ്ര. ആർ. സഖറിയാസ്, റവ. സി. ജെസീന്ത പുത്തൻപുരയ്ക്കൽ, എന്നിവർ ആശംസകൾ അർപ്പിച്ചു. സെൻട്രൽ കൗൺസിൽ വൈസ് പ്രസിഡന്റ് ബ്ര. ഡയനീഷ്യസ് പെരേര പ്രവർത്തകർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സെക്രട്ടറി ബ്ര. ലോറൻസ് വാർഷിക റിപ്പോർട്ടും, ഖജാൻജി വാർഷിക കണക്കും അവതരിപ്പിച്ചു. ബ്ര. ആൽബർട്ട് സ്വാഗതവും, ബ്ര. ബെഞ്ചമിൻ വിൻസെന്റ് കൃതജ്ഞതയും പറഞ്ഞു.

