അടിമലത്തുറ: പുല്ലുവിള ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി അടിമലത്തുറ ഇടവകയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ലഹരിക്കെതിരെ ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസിൽ ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ദോഷങ്ങളെ വിശദീകരിച്ചു. വിമുക്തി തിരുവനന്തപുരം ജില്ല ഡിവിഷൻ ഓഫീസർ വിഗ്നേഷ് ക്ലാസ് നയിച്ചു. പുല്ലുവിള ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ആനിമേറ്റർമാരായ ശ്രുതി, ശാലറ്റ് എന്നിവരും അടിമലത്തുറ ഇടവക വോളന്റിയേഴ്സ് സിസ്റ്റർ മറിയം, വർഗീസ്, ഷിബിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അൻപതോളം കുട്ടികൾ പങ്കെടുത്തു.

