കുലശേഖരം: വട്ടിയൂർകാവ് ഫെറോനയിലെ കുലശേഖരം ഇടവകയിൽ മതസൗഹാർദ്ദ കൂട്ടായ്മയ്ക്ക് രൂപം നൽകി. ഇടവക വികാരി ഫാ. ജെറോം അമൃതയ്യൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അതിരൂപതാ സഹായമെത്രാൻ ബിഷപ് ക്രിസ്തുദാസ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വിഭാഗീയതകൾക്കും ഭിന്നതകൾക്കും ഇടം നൽകാതെ സാഹോദര്യ സ്നേഹത്തിൽ മുന്നേറാൻ ബിഷപ് ആഹ്വാനം ചെയ്തു. വട്ടിയൂർകാവ് ജുമാ അത്ത് ഇമാം നസ്റുദ്ധീൻ നട് വി അനുഗ്രഹ പ്രഭാഷണം നടത്തി. അഖില കേരള തന്ത്രി മെമ്പർ കേശവൻ നമ്പൂതിരി, വാർഡ് കൗൺസിലർ പദ്മ, ഇടവക ഫിനാൻസ് സെക്രട്ടറി യേശുദാസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഇടവക സെക്രട്ടറി സാംസൺ ഇടവക റിപ്പോർട്ട് അവതരിപ്പിച്ചു. മതബോധന സെക്രട്ടറി റാണി സേവിയർ സ്വാഗതവും ഇന്റേണൽ ഓഡിറ്റിങ് സെക്രട്ടറി തോമസ് മാത്യു കൃതജ്ഞതയുമേകി. മതസൗഹാർദ്ദ കൂട്ടയ്മ യ്മയുടെ രൂപീകരണത്തിനായി കുലശേഖരം ഇടവക നടത്തിയ പരിശ്രമങ്ങളെ വിശിഷ്ഠ വ്യക്തികൾ അഭിനന്ദിച്ചു.