തെക്കെകൊല്ലങ്കോട്: തിരുവനന്തപുരം ലത്തീൻ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ 2025 മെയ് 17,18 ദിവസങ്ങളിൽ തെക്കെകൊല്ലങ്കോട് ഇടവകയിൽ ഇടയ സന്ദർശനം നടത്തി. ഇടവക വികാരി ഫാ. ഡൈസൺ സഹവികാരി ഫാ. സന്തോഷ്, ഇടവക അജപാലന സമിതി, ഇടവക ജനങ്ങൾ എന്നിവർ അഭിവന്ദ്യ മെത്രാപ്പൊലീത്തയെ ഉപചാരപൂർവ്വം സ്വീകരിച്ചു. തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലി നടന്നു. 2025 ജൂബിലി വർഷത്തിന്റെ സ്മരണയ്ക്കായി ഇടവകയിൽ നിർമ്മിക്കുന്ന ഭവന പദ്ധതിയുടെ തക്കല്ലിടൽ കർമ്മം തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത നിർവഹിച്ചു. തുടർന്ന് മതബോധന സമിതി അധ്യാപകർ, വിദ്യാർഥികൾ, എസ്. എം.സെൻട്രൽ സ്കൂൾ & സെൻറ് മാത്യൂസ് എച്ച്.എസ്.എസ് അധ്യാപകർ, ഭക്ത സംഘടനകൾ, ബിസിസികൾ, മറ്റുസമിതിയംഗങ്ങൾ, ഇടവക കൗൺസിലിംഗങ്ങൾ എന്നിവരുമായി നിശ്ചയിച്ച സമയങ്ങളിൽ കൂടിക്കാഴ്ചകൾ നടത്തി. പ്രവർത്തനങ്ങൾ വിലയിരുത്തി അഭിവന്ദ്യ പിതാവ് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി. ഇടവകയിലെ കൂദാശപരമായ രജിസ്റ്ററുകളും മറ്റുരേഖകളും പരിശോധിച്ച് ഒപ്പുവച്ചു.