വികാസ് നഗർ: വികാസ് നഗർ സെയിന്റ് ജോസഫ്സ് ഇടവകയിൽ ലീജിയൻ ഓഫ് മേരി പ്രസീഡിയം രൂപീകരിച്ചു. ജനുവരി 22 ബുധനാഴ്ച പതിനഞ്ച് അംഗങ്ങൾ പങ്കെടുത്ത ആദ്യയോഗത്തിൽ ലൂർദ് മാതാ പ്രസീഡിയം എന്ന പേര് നൽകി. തസ്സേര പ്രാർത്ഥനയോടെയാണ് പ്രസീഡീയം ആരംഭിച്ചത്. സൗത്ത് കൊമ്മീസിയം വൈസ് പ്രസിഡന്റ് ബ്രദർ ജയിംസ്, ട്രഷറർ ബ്രദർ ടെന്നി, പാളയം കൂരിയ വൈസ് പ്രസിഡന്റ് ബ്രദർ തോമസ് കുര്യൻ ഫൊറോന അൽമായ ശുശ്രൂഷ ആനിമേറ്റർ ശോഭാ ഷിജു എന്നിവർ സന്നിഹിതരായിരുന്നു. പ്രസിഡന്റ് തങ്കമണി നെൽസൺ, വൈസ് പ്രസിഡൻ്റ് മോളി ലോപ്പസ്, സെക്രട്ടറി അനിത എ, ട്രഷറർ റേച്ചൽ ആന്റണി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം അഞ്ചര മണിക്ക് ആയിരിക്കും ലീജിയൻ മീറ്റിംഗ്.