ഇരവിപുത്തൻതുറ: ആധുനീക സമൂഹത്തിൽ പുതിയ തലമുറ വിശ്വസ വളർച്ചയിൽ താല്പര്യം കാണിക്കുന്നില്ല എന്ന പരാതി പരക്കേ കേൾക്കുമ്പോഴും അതിന് വിരുദ്ധമായി ആശാവഹമായ കാര്യങ്ങളും നമുക്കിടയിൽ നടക്കുന്നുണ്ട്. അതിനുദാഹരണമാണ് തുത്തൂർ ഫൊറോനയിലെ ഇരവിപുത്തൻതുറയിൽ നിന്നും വരുന്ന വാർത്ത. ഇടവകയിലെ വിവിധ സമിതികളിലുൾപ്പെട്ട കുട്ടികൾ ദേവാലയവുമായി ചേർന്നുനിന്നുകൊണ്ട് വിശ്വാസവളർച്ച കൈവരിക്കുന്നു. അതിന് ആവശ്യമായ പ്രോത്സാഹനവുമായി ഇടവക വികാരിയും ഇടവക നേതൃത്വവും.
അനുദിന ദിവ്യബലിയിൽ മുടക്കം കൂടാതെ പങ്കെടുക്കുക, എല്ലാ ശനിയാഴ്ചകളിലും നടത്തുന്ന ബൈബിൾ പഠന ക്ലാസിൽ പങ്കെടുക്കുക, വിശ്വാസപരമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാവുക, പള്ളിയും പരിസരവും – സെമിത്തേരിയും വൃത്തിയാക്കുക എന്നിവയാണ് 1 മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികൾ ചെയ്തുവരുന്നത്. 2024 വർഷത്തിൽ നല്ല പ്രവർത്തനം കാഴ്ചവച്ച 51 കുട്ടികളിൽ 41 പേർക്ക് ഇടവക സൈക്കിളുകൾ വിതരണം ചെയ്തു. ബാക്കിയുള്ളവരെ മെമൻന്റോ നൽകി ആദരിച്ചു. ഇടവക നൽകുന്ന ഈ പ്രോത്സാഹങ്ങൾക്ക് കൂടുതൽ കുട്ടികൾക്ക് വിശ്വസവളർച്ച കൈവരിക്കുവാനും ദേവാലയവുമായി ചേർന്നു നില്ക്കുവാനും പ്രചോദനമാകുമെന്ന് ഇതിന് നേതൃത്വം നൽകുന്ന ഫാ. രജീഷ് ബാബു പറഞ്ഞു.