പുല്ലുവിള : യൂണിറ്റ് തലത്തിൽ വിശ്വാസികൾക്ക് വചനം വായിക്കുവാനും പഠിക്കുവാനും സഹായിക്കുന്ന ലോഗോസ് ക്വിസ് പഠനസഹായി ഫെറോനയിലെ ബിസിസി കോഡിനേറ്റർമാരുടെയും സിസ്റ്റർ ആനിമേറ്റർമാരുടെയും നേതൃത്വത്തിൽ തയ്യാറാക്കി ഫെറോന ബിസിസി കമ്മീഷൻ. ലോഗോസ് ക്വിസ് പഠന സഹായിയുടെ സഹായത്താൽ ഇടവക, ഫെറോനാ തലങ്ങളിൽ ഘട്ടംഘട്ടമായി ലോഗോസ് ക്വിസിനായി സമിതി തയ്യാറെടുപ്പുകൾ നടത്തുന്നു. ഫെറോന സമിതി തയ്യാറാക്കിയ ലോഗോസ് ക്വിസ് പഠന സഹായി ഫെറോനാ വൈദിക കോഡിനേറ്റർ ഫാ. ഡേവിഡ്സൺ ജസ്റ്റസ് മുൻ അതിരൂപത ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേലിന് കൈമാറി പ്രകാശനം ചെയ്തു. ലോഗോസ് ക്വിസ് പഠനസഹായി 2025 ഫറോനയിലെ കോർഡിനേറ്റർമാരും സിസ്റ്റർ ആനിമേറ്റർമാരും ഏറ്റുവാങ്ങി. ബൈബിൾ പഠിക്കുവാനും ലോഗോസ് ക്വിസ് പരീക്ഷയിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കുവാനുമായി പഠനസഹായി ഫെറോനയിലെ എല്ലാ ഇടവകകളിലും എത്തിക്കുമെന്ന് സമിതിയംഗങ്ങൾ അറിയിച്ചു.