കുലശേഖരം: വട്ടിയൂർകാവ് ഫെറോനയിൽ സെൻറ് ആന്റണീസ് കുലശേഖരം ഇടവകയിൽ പ്രവേശനോത്സവത്തോട് അനുബന്ധിച് മതബോധന സമിതി, വിദ്യാഭ്യാസ ശുശ്രൂഷ, സാമൂഹ്യ ശുശ്രൂഷ സംയുക്തമായി ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജെറോം അമൃതയ്യൻ പരിപാടി ഉത്ഘാടനം ചെയ്തു. കൊട്ടിയം ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ജോയ് ജോസഫ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. വിദ്യാഭ്യാസ കൺവീനർ അൽഫോൻസാ റിനു, മതബോധന ഹെഡ്മാസ്റ്റർ തോമസ്, സെക്രട്ടറി റാണി സേവിയർ, സാമൂഹ്യ ശുശ്രൂഷ കൺവീനർ ഷംജി സാമൂവൽ, സാമൂഹ്യ ശുശ്രൂഷ ഫെറോന കൺവീനർ സാജൻ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.