വെള്ളയമ്പലം: പള്ളിത്തുറ ഇടവകാംഗവും കഴക്കൂട്ടം യൂറോ വ്യൂ കൺസൾട്ടൻസി ചെയർമാനുമായ ലിജോ എസ്. ചാക്കോ യൂറോ വ്യൂ ക്രിയേഷൻസിനു വേണ്ടി നിർമിച്ച “മണ്ണിലുദിച്ച സ്നേഹതാരകം” എന്ന സംഗീത ആൽബം തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻഅഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് റിലീസ് ചെയ്തു. ലോറൻസ് ഫെർണാണ്ടസ് രചിച്ച് ബെൻ മോഹൻ സംഗീതം ചെയ്ത് റോണി റാഫേൽ പ്രോഗ്രാമിംഗ് ചെയ്ത ആൽബം പാടിയിരിക്കുന്നത് ലിബിൻ സ്കറിയയും പള്ളിത്തുറ ഇടവകാംഗം ആൻസി ഗോഡ്ഫ്രേയുമാണ്. യേശുവിൻ്റെ പിറവിത്തിരുനാളിൻ്റെ സ്നേഹവും പ്രത്യാശയും സമാധാനവും ഈ സംരഭം വഴി എല്ലാവരിലും എത്തിച്ചേരട്ടെ എന്ന് പിതാവ് ആശംസിച്ചു.